Movies
വന്യമൃഗങ്ങളുടെ ആക്രമണം മൂലം നിരവധി കര്‍ഷകരുടെ ജീവന് പൊലിഞ്ഞു വീണ നാട്ടില്‍ ആ കര്‍ഷകരുടെ ദയനീയതയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളുടെ നേര് ചിത്രവും വരച്ചു കാട്ടുന്ന ചലച്ചിത്രം പുറത്തിറങ്ങുന്നു.
'വനങ്ങളെ സംരക്ഷിക്കണം ...വന്യമൃഗങ്ങളെയും സംരക്ഷിക്കണം... എന്നാല്‍ അതിനേക്കാള്‍ മുകളില്‍ ഒരു ഉത്തരവാദിത്വമുണ്ട് .അതാണ് ജനങ്ങള്‍'. ലര്‍ക്ക് ചിത്രത്തിലെ ആദ്യ വാക്കുകളിലൊന്നാണിത്. ഇത് കേരളത്തിലെ മലയോരജനത ഒന്നടങ്കം ആവശ്യപ്പെടുന്ന കാര്യവുമാണിത്.
വ്യാവസായിക ലാഭമല്ല മറിച്ച് കേരളത്തിലെ സാധാരണ ജനങ്ങള്‍, പ്രത്യേകിച്ച് മലയോര ജില്ലകളായ വയനാട്ടിലേയും ഇടുക്കിയേലും ഉള്‍പ്പെടെയുള്ള കര്‍ഷക സമൂഹം വന്യജീവികളില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളാണ് ഈ ചലച്ചിത്രം തുറന്നു കാട്ടുന്നത്.
ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്ന കാഴ്ച്ച നേരില്‍ കാണേണ്ടി വന്ന ഭര്‍ത്താവിന്റെ അവസ്ഥ പത്രവാര്‍ത്തകളിലൂടെ കണ്ട സംവിധായകന് എം.എ നിഷാദാണ് ഇത്തരത്തിലൊരു ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്റ യതാര്‍ഥ ശത്രു ആരാണെന്നു വരച്ചുകാട്ടാനാണ് ഈ സിനിമയെന്നാണ് ഇവരുടെ പക്ഷം.
ദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പുറത്തുവന്ന വന്യജീവി ആക്രമണങ്ങളുടെ വാര്‍ത്തകള്‍ ഇത്തരത്തിലൊരു ചലച്ചിത്ര കഥയെഴുതാന്‍ തന്നെ സ്വാധീനിച്ചതായും നിഷാദ് പറഞ്ഞു.
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ട ജനങ്ങളെ നേരില്‍ കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ മനസിലാക്കിയ ശേഷമാണ് തിരക്കഥ തയാറാക്കിയത്.
ഒരുവര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് ചലച്ചിത്രത്തിനായുള്ള തിരക്കഥയെഴുതിയത്. ഇത് യതാര്‍ഥ ജീവിതകഥയാണ് വരച്ചുകാട്ടുന്നതെന്നും അധികാരികള്‍ക്ക് മുമ്പില്‍ കര്‍ഷകരുടെ അവസ്ഥ നേരില്‍ കാട്ടാനായാണ് താന്‍ ജനകീയമായ ഈ വിഷയത്തെ ഏറ്റെടുത്തതെന്നു നിഷാദ് വ്യക്തമാക്കി.
മനുഷ്യവാസ മേഖലകകളിലേയ്ക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്ന സാഹചര്യം കൂടുന്നു. വനാതിര്‍ത്തിയില്‍ മാത്രമല്ല പട്ടണ പ്രദേശങ്ങളിലേക്ക് വരെ ഈ മൃഗങ്ങള്‍ കടന്നെത്തുന്നു. അധികാരികള്‍ പറയുന്നതിനും അപ്പുറമാണ് ഈ വിഷയത്തിലെ സ്ഥിതിഗതികള്‍.
മനുഷ്യവാസമേഖലകളിലേക്ക് ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കടന്നുവരുമ്പോള്‍ മനുഷ്യന്റെ വാസകേന്ദ്രത്തിനു പോലും ഭീഷണിയായി മാറുന്നു. അധികാരികള്‍ കണ്ണു തുറന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണെമെന്ന സൂചനയാണ് ചിത്രത്തിലൂടെ നല്‍കുന്നത്.
ഈ ചിത്രം റിലീസിംഗിനു മുന്നേ തന്നെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി. 10 ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഈ മാസം 24 നാണ് സിനിമ തീയറ്ററുകളില്‍ എത്തുന്നത്.ആര് ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ എം.എ നിഷാദാണ് എഴുതിയത്.
ഒപ്പം സിനിമയിലെ ഒരു കഥാപാത്രമായും നിഷാദ് രംഗത്തു വരുന്നു. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ടി.ജി രവി, അനുമോള്‍, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇടുക്കിയിലും വയനാട്ടിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
Movies
അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോനുമായുള്ള തർക്കങ്ങൾ പരസ്യമായി തുടരുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി മാലാ പാർവതി.
ശ്വേതാ മേനോന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ മകന്റെ പഴയ കേസിനെ ഓർമിപ്പിച്ചുകൊണ്ടും ശ്വേതയെ പിന്തുണച്ചുകൊണ്ടും വന്ന കമന്റുകൾക്കാണ് മാലാ പാർവതി വിശദീകരണം നൽകിയത്.
മകൻ ഒരു ട്രാൻസ്ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അവരെ കല്യാണം കഴിച്ചുകൊടുത്തോ എന്നും പരിഹസിച്ചെത്തിയ വ്യക്തിയ്ക്കാണ് അവർ കാര്യങ്ങൾ വിശദ്ദീകരിച്ച് നൽകിയത്.
‘‘അവരുടെ കല്യാണം കഴിഞ്ഞു. അവര്‍ കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കോംപ്രമൈസ് ഡീലുകൾ സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരെയും അനുഭവിക്കണം.
ഇപ്പോൾ ഈ കമന്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരിൽ, ആറ് വർഷമായി, ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ, മകന്റെ പേര് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും’’ എന്ന് മാലാ പാർവതി മറുപടി നൽകി.
Movies
തനിക്കെതിരെ പിആർ വർക്ക് നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ മലയാളത്തിലെ ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയുമാണെന്ന ജോജു ജോർജിന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
വരവ് എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെ ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം.
ഇപ്പോഴിതാ ഈ വിഷയത്തിൽ വ്ലോഗറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ജോജു ലക്ഷ്യം വച്ച താരദമ്പതികൾ ആരെന്ന് സൂചന നല്‍കുന്നൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ലക്ഷ്മി പങ്കുവച്ചത്.
‘‘ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ.’’ ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു സ്റ്റോറി.
Movies
നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിസ്മയ പ്രതികരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്ന രീതിയാണുള്ളതെന്ന് വിസ്മയ വിമർശിച്ചു.
‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല.
അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ കുറിച്ചു.
Movies
അമ്മ സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും സിനിമാ മേഖലയിലെ പവർ ഗ്രൂപ്പിനുമെതിരെ ശക്തമായി പോരാടുമെന്ന് നടി ശ്വേതാ മേനോൻ പരസ്യ നിലപാടെടുത്തിരുന്നു. ഇതിന് മറുപടിയുമായി നടി മാലാ പാർവതി രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.
മാലാ പാർവതി ശ്വേതയെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ,ശ്വേതാ മേനോൻ നേരിട്ടെത്തി കമന്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. മാലാ പാർവതിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ശ്വേത കുറിച്ച വാക്കുകൾ ഇതാണ്.
‘‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ. എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഈ കമന്റ് ഡിലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു’.
ഹേമാ കമ്മിറ്റിക്ക് മുൻപാകെ മാലാ പാർവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചു എന്ന വാർത്തയുടെ ലിങ്കും ശ്വേത മേനോൻ ഈ കമന്റിനൊപ്പം പങ്കുവച്ചിരുന്നു.
ശ്വേതയുടെ ചോദ്യത്തിന് കമന്റുകളിലൂടെയും, പിന്നീട് ശ്വേതാ മേനോനെ നേരിട്ട് ടാഗ് ചെയ്തുകൊണ്ടുള്ള പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും മാലാ പാർവതി കൃത്യമായ മറുപടി നൽകി.
‘‘ഞാൻ സുപ്രീം കോടതിയിൽ പോയത് അതിനല്ല. പരാതിയില്ലാത്ത ഒരു പെൺകുട്ടി, കേസിൽ ഉൾപ്പെടാൻ ഇല്ല എന്ന് നിർബന്ധം പറഞ്ഞപ്പോൾ, ആ കുട്ടിയുടെ പേര് ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്വം എനിക്കായി.
കാരണം ഞാൻ പറഞ്ഞ കാര്യത്തിലാണ് എഫ് ഐ ആർ ഇട്ടത്. ശ്വേത പറയുന്നത് ആരെയാണ് എന്ന് ശ്വേത തന്നെ പറയണം. ഞാൻ ഹേമ കമ്മിറ്റിയുടെ മുന്നിൽ സംസാരിച്ചത്, പരാതിക്കാരിയായല്ല. അക്കാദമികമായാണ്. അങ്ങനെയായിരുന്നു അത് രൂപകൽപ്പന ചെയ്തിരുന്നത്.
ആ സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എഫ് ഐ ആർ എടുത്തു. അത് ആ പെൺകുട്ടിക്ക് താൽപര്യമില്ലാത്ത കാര്യമായിരുന്നു. ആ കുട്ടിയുടെ പേര് പറഞ്ഞത് ആ പെൺകുട്ടിയുടെ സമ്മതത്തോടെ അല്ലാത്തതിനാൽ ആ എഫ് ഐ ആർ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എന്റെ മേലെയായി. പരാതിക്കാരിയുടെ സമ്മതമില്ലാതെ കേസ് എടുക്കരുത് എന്ന് കോടതി വിധിക്കുകയും ചെയ്തു. കമന്റിന് മറുപടിയായി മാലാ പാർവതി കുറിച്ചു.
ഈ കമന്റുകൾക്കും മറുപടിക്ക് ശേഷം ശ്വേതാ മേനോനെ ടാഗ് ചെയ്തുകൊണ്ട് മാലാ പാർവതി ഒരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചു.
‘‘ശ്വേതാ മേനോൻ ,ഇതാണ് താങ്കളുടെ കമന്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല.
വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു.
ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല.
അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ എഫ് ഐ ആർ റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്.
പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു.
അതുകൊണ്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത് എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, "നിങ്ങൾ ഇത് ഡിലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു" എന്ന് എഴുതിയല്ലോ.
Movies
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ശബ്ദമാണ് എസ്. ജാനകിയുടെത് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. കമുകറ ഫൗണ്ടേഷനും ജീവൻ ടി വിയും ചേർന്ന് സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണ ഗാന സന്ധ്യ മഞ്ഞണി പൂനിലാവിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെയാണ് ജാനകിയമ്മ നാൽപ്പതിനായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചത് എന്ന് പലരും ഇപ്പോൾ അനുസ്മരിക്കുന്നുണ്ട്. പി.സി വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ ഇതിന് ഒരു തിരുത്തുണ്ട്. ഈ ഭൂമിയിൽ വച്ച് ജാനകിയമ്മ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്നേയുള്ളൂ. സംഗീതം മുഴുവൻ പഠിപ്പിച്ച ശേഷമാണ് ദൈവം ഇവിടേക്ക് എസ്. ജാനകിയെ അയച്ചത്. സദസിൽ നിന്ന് ഉയർന്ന കരഘോഷത്തിന് ഇടയിൽ മന്ത്രി വ്യക്തമാക്കി.
ഓരോ ഭാഷയിൽ പാടുമ്പോഴും ആ ഭാഷയുടെ ആത്മാവിൽ തൊട്ടാണ് ജാനകിയമ്മ പാടിയിരുന്നത്. അതുകൊണ്ടു തന്നെ മലയാളികൾ ക്കു ജാനകിയമ്മ മലയാളിയായും തമിഴ്നാട്ടുകാർക്കും കന്നടക്കാർക്കും അവരുടെ സ്വന്തം ഗായികയായും അനുഭവപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ചാന്തുപൊട്ട് എന്ന ലാൽ ജോസ് ചിത്രത്തിനു വേണ്ടി എസ്. ജാനകി ആലപിച്ച ആഴക്കടലിന്റെ അങ്ങേക്കരയിൽ ആയി...എന്ന ഗാനവും മന്ത്രി പാടി.
കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ എൻ വി, സെക്രട്ടറി പി.വി. ശിവൻ, കമുകറ ശ്രീകുമാർ, ചന്ദ്രസേനൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു. ജി. ശ്രീറാം,രാജലക്ഷ്മി, പ്രീത കണ്ണൻ, സരിത രാജീവ് രവിശങ്കർ, അപർണ രാജീവ്, അഖില ആനന്ദ് തുടങ്ങിയവർ ഗാനാഞ്ജലിയിൽ പങ്കെടുത്തു.
Movies
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Movies
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്.
ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അദ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ടോക്സിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവയ്പായാണ് സിനിമയിലെ "നാദിയ' എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ തബാഹി... എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്.
പാട്ട് ട്രെന്‍ഡിംഗ് ആണെങ്കിലും കിയാരയുടെ ബോള്‍ഡ് ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ടോക്സിക്കിലെ തബാഹി... ഗാനത്തോടുള്ള ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രതികരണത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് കിയാര അദ്വാനി. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ അല്പം നെഗറ്റിവിറ്റി നിറഞ്ഞതായിരുന്നു. അത് ചിലത് ശരിക്കും ബാധിച്ചു. ഞാനത് ഭർത്താവുമായി ചർച്ച ചെയ്യാൻ പോലും പോയില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നാണ് ഞാൻ കരുതിയത്. കാരണം, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ അതിലേക്ക് ആണ്ടുപോകുയായിരുന്നു. അതുകൊണ്ട് നമുക്കതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം എന്ന് വിചാരിച്ചു. അദ്ദേഹം ഇത് സ്വന്തം നിലയ്ക്ക് കാണുകയും ചെയ്തിരുന്നു. എന്നാൽ, അതിനെക്കുറിച്ച് സംസാരിക്കാൻ വന്നതുമില്ല.
കാരണം, അദ്ദേഹത്തിന് അതൊരു വലിയ കാര്യമാക്കാൻ താല്പര്യമില്ലായിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. അദ്ദേഹം പറഞ്ഞത്, നോക്കൂ, ഇത്തരം നെഗറ്റീവ് ട്രോളർമാരും കാര്യങ്ങളും എപ്പോഴും ഉണ്ടാകും, നിങ്ങൾ അവരെ എന്ത് പേരിട്ട് വിളിച്ചാലും ശരി.
നീ ഇതിന് ഇത്രയധികം പ്രാധാന്യം നൽകി, വീട്ടിലിരുന്ന് കരഞ്ഞ്, എന്തോ വലിയ ആപത്ത് സംഭവിച്ചതുപോലെ പെരുമാറുന്നത് എന്തിനാണ്..? നിനക്ക് എന്താണ് പറ്റിയത്..? നിനക്ക് അവരെ അറിയില്ല, അവർക്ക് നിങ്ങളെയും അറിയില്ല. നമ്മൾ വിവാഹിതരായതിൽ സന്തോഷമില്ലാത്ത ചില ആരാധകരായിരിക്കാം ഇവർ. അതുകൊണ്ട് അത് വിട്ടേക്കൂ, അവർ മാറിക്കോളും. പക്ഷേ, നീ എന്തിനാണ് അതിലേക്ക് പോകുന്നത്..? എന്തിനാണ് അത് നിന്നെ ബാധിക്കാൻ അനുവദിക്കുന്നത്..?’’ എന്നാണ്.
അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ഞാൻ ചിന്തിച്ചു, അദ്ദേഹം ഇതിനെക്കുറിച്ച് ഇത്രയും പക്വതയോടെ ചിന്തിക്കുമ്പോൾ, ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ വിചാരിച്ച് വിഷമിക്കുന്നത്..?’ ആ നിമിഷത്തിലാണ് ഞാൻ ആശ്വസിച്ചത്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ല എന്ന് പറഞ്ഞുതരാൻ, ഇത്രയധികം വിവേകവും പക്വതയും അനുഭവസമ്പത്തുമുള്ള ഒരാൾ കൂടെയുള്ളത് എന്റെ ഭാഗ്യമാണ്. അത് അങ്ങനെ തന്നെ വിട്ടേക്കുകയാണ് നല്ലതെന്ന് എനിക്കും ബോധ്യമായി-കിയാര വ്യക്തമാക്കി.
Movies
ലർക്ക് സിനിമയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംവിധായകൻ എം.എ. നിഷാദ്. തന്റെ സിനിമയ്ക്കുനേരെ ഇത്തരം ആക്രമണങ്ങൾ ഏറെക്കാലമായുള്ളതാണെന്നും നിഷാദ് കുറിച്ചു.
ലർക്കിന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമയുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതുമൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തുന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി. പക്ഷേ, നിർഭാഗ്യവശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ! കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുക. ഐ ആം വെയ്റ്റിംഗ്'. നിഷാദ് കുറിച്ചു.
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ലർക്കിൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ.
Movies
മുൻ കാമുകിമാരുമായോ കാമുകന്മാരുമായോ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പുതിയ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അത് തനിക്ക് ഒരു റെഡ് ഫ്ലാഗ് ആണെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം വിക്രാന്ത് മാസി.
താനോ ഭാര്യ ശീതൾ താക്കൂറോ പഴയ പങ്കാളികളുമായി സൗഹൃദം പുലർത്താറില്ലെന്നും ദീർഘകാല ബന്ധങ്ങളിൽ പരസ്പരം പുലർത്തേണ്ടത് സുതാര്യതയും സത്യസന്ധതയുമാണെന്നും വിക്രാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുൻ കാമുകിയുമായി സൗഹൃദത്തിൽ തുടരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ പഴയ പങ്കാളികളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നില്ല. സൗഹൃദം അരുത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതല്ല, എന്നാൽ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതിയും രീതികളും അങ്ങനെയായതിനാൽ പഴയ ബന്ധങ്ങളുടെ ഭാരം ചുമക്കാറില്ല.
മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ ജഡ്ജ് ചെയ്യില്ല, എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പഴയ ബന്ധങ്ങളിൽ നിന്ന് മാനസികമായി അകലം പാലിക്കുന്നത് ദാമ്പത്യം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും, അതാണ് എന്റെ അനുഭവം. ഞങ്ങൾ ഞങ്ങളുടെ പ്രണയം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിട്ടില്ല. നാലോ അഞ്ചോ വർഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതും ശരിയായ രീതിയല്ല. അത് പരസ്പരവിശ്വാസത്തെ ബാധിക്കും. ഗൗരവമുള്ളൊരു ബന്ധമാണെങ്കിൽ അതിൽ സുതാര്യതയാണ് പ്രധാനം. വിക്രാന്ത് പറഞ്ഞു.
2015ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് വിക്രാന്തും ശീതളും പരിചയപ്പെടുന്നത്. തുടർന്ന് ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ ഇരുവരും പ്രണയത്തിലായി. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഫെബ്രുവരി 14ന് രജിസ്റ്റർ വിവാഹവും ഫെബ്രുവരി 18ന് ഹിമാചൽ പ്രദേശിൽ പരമ്പരാഗത ചടങ്ങുകളോടെ വിവാഹവും നടന്നു. 2024 ഫെബ്രുവരിയിലാണ് ഇവർക്ക് വർദാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്.
ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ വിക്രാന്ത് മാസി, ‘മുസാഫിർ കഫെ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Movies
സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.
"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അനന്തൻകാട് പറയുന്നത്...?
ഓള്‍ഡ് സ്കൂള്‍ മാസ് എന്റര്ടെയ്നര് എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.
എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന് പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.
ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?
സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്റെ വിധിയെന്ന് അവള് അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.
വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോടെയുള്ള പെരുമാറ്റമാണ് കാർത്തിയുടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന് പൊടിയന് വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.
രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?
Movies
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ. ആരോപണം നേരിടുന്ന ഒരാളെയും അമ്മ തലപ്പത്തുവരാൻ താൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ശ്വേത പറയുന്നു.
ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ എന്ന തലക്കെട്ടോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
''പരസ്യപ്രതികരണങ്ങൾ ഞാൻ മനഃപൂർവം ഒഴിവാക്കിയിരുന്നു. പക്ഷേ, ഹേമാ കമ്മറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി വീണ്ടും വീണ്ടും എന്നെ വ്യക്തിപരമായി അപമാനിക്കാനും, യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത്.
ആരാണ് എന്റെ മറുഭാഗം?
എന്റെ യുദ്ധം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ അസോസിയേഷൻ ജനറൽ മീറ്റിംഗിൽ അവർ എന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മാധ്യമങ്ങളുടെ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല.
അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ, അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ മറച്ചുവച്ച്, എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസിലായിട്ടില്ല.
ആരെങ്കിലും ഈ ആരോപണത്തിനു പിന്നിലെ ലോജിക് ഒന്നു വിശദീകരിക്കാമോ?
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്ത് വരില്ല. അതിനു വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നുറപ്പ്.
എന്നെ ഭീഷണിപ്പെടുത്താനാവില്ല.
എന്നെ നിശ്ശബ്ദയാക്കാനുമാവില്ല.
ഞാൻ കീഴടങ്ങില്ല.
ഞാൻ പിന്മാറില്ല.
സത്യം കേൾക്കപ്പെടണം.
AMMA-യ്ക്ക് ഇതിലും നല്ലത് ലഭിക്കണം.
ശ്വേത മേനോൻ''.
Movies
ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ട്രെയിലർ റിലീസ് ചെയ്തു. ‘അവഞ്ചേഴ്സ്’ ടീം മാത്രമല്ല ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങി വമ്പൻ ആളുകളെയാണ് ചിത്രത്തിൽ മാര്‍വൽ അവതരിപ്പിക്കുന്നത്.
‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.
Movies
രാമായണത്തിൽ സീതയായി അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും അതിനായി താൻ തന്റെ ചിന്തകളെപ്പോലും ശുദ്ധി നിലനിർത്തിയെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി.
‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.
സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല.
ഞാൻ ധ്യാനത്തിലിരുന്ന് പ്രാർഥിക്കുമായിരുന്നു, ‘‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്’ സായ് പല്ലവി പറഞ്ഞു.
ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചത്’ സായ് പല്ലവി പറഞ്ഞു.
ബാബാ രാംദേവ് അടക്കം നിരവധി സന്യാസികളും ഹിന്ദു, ജൈന, സിഖ് പുരോഹിതരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ഇടയിൽ രൺബീർ കപൂറും സായ് പല്ലവിയും ബാബാ രാംദേവിന്റെ കാലു തൊട്ട് അനുഗ്രഹവും തേടി.
Movies
മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിക്കെത്തിയ ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാധാരണ കണ്ടുവരാറുള്ള എനർജിയില്ലാതെ ഏറെ തളർന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ആരാധകർ വലിയ ആശങ്കയിലാണ്.
പരിപാടിക്കിടെ താരം ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. വീഡിയോ വൈറലായതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.
Movies
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിലാണ് ഓം: ചാപ്റ്റർ 1 സിനിമയുടെ അണിയറപ്രവർത്തകർ. ഈ ചിത്രത്തിനായി ഒന്നിച്ച നാല് പേരാണ് ഇത്തവണത്തെ ദേശീയ അവാർഡിന് അർഹരായത്.
ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, അമരൻ എന്ന ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ആർ. കലായിവനൻ മികച്ച എഡിറ്ററിനുള്ള അവാർഡും രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് സ്പെഷ്യൽ ജൂറി പരാമർശവും ലഭിച്ചു.
ഈ അപൂർവ നേട്ടം മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കേക്ക് കട്ടിംഗ് ചിത്രങ്ങളിലൂടെ ആരാധകരും ആഘോഷമാക്കുകയാണ്.
ഈ നാല് ജേതാക്കളും ഇപ്പോൾ ഓം: ചാപ്റ്റർ 1 എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് അവാർഡ് നേട്ടം സ്വന്തമാക്കിയത്
Movies
വിവാഹശേഷം ഭർത്താവ് സഹീർ ഇഖ്ബാലിന്റെ ഒരു താത്പര്യത്തോട് മാത്രം ഒത്തുതീർപ്പിന് സോനാക്ഷി സിൻഹ തയാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഡ്യുക്കാറ്റി സൂപ്പർ ബൈക്കായിരുന്നു അത്.
പ്രണയകാലത്തും വിവാഹശേഷവും വർഷങ്ങളോളം സഹീർ തന്റെ കിടപ്പുമുറിക്കുള്ളിലായിരുന്നു ഈ ബൈക്ക് പാർക്ക് ചെയ്തിരുന്നതെന്നും, ഒടുവിൽ താൻ നിർബന്ധിച്ച് അത് അവിടെനിന്ന് മാറ്റിക്കുകയായിരുന്നുവെന്നും സോനാക്ഷി വെളിപ്പെടുത്തി.
നേഹ ധൂപിയ, അങ്കത് ബേദി എന്നിവർ അവതരിപ്പിക്കുന്ന നോ ഫിൽട്ടർ നേഹ എന്ന ചാറ്റ് ഷോയിലാണ് സഹീറിന്റെ പ്രിയപ്പെട്ട ബൈക്കിന്റെ കഥ സോനാക്ഷി പങ്കിട്ടത്. സഹീറിന് അവന്റെ കിടപ്പുമുറിയിൽ ഒരു മോട്ടോർ ബൈക്ക് വേണമായിരുന്നു. അതും ഒരു വലിയ രാക്ഷസനെപ്പോലെയുള്ള ഡ്യുക്കാറ്റി ബൈക്ക്! അതൊരു ഷോപീസ് അല്ല, ഒറിജിനൽ ബൈക്കാണ്.
ഞങ്ങൾ ഡേറ്റിംഗ് തുടങ്ങിയ കാലം മുതൽ അത് അവന്റെ ബെഡ്റൂമിലുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു, വിവാഹവും കഴിഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു, കടക്ക് പുറത്ത്! എനിക്ക് നിന്നോടാണ് പ്രണയം, നിന്റെ ബൈക്കിനോടല്ല. ബൈക്ക് ഇനി വാതിലിന് പുറത്ത് കിടക്കും. അങ്ങനെ ആ ഡ്യുക്കാറ്റി ബൈക്കിന് ഒടുവിൽ പുതിയൊരു പാർക്കിംഗ് സ്ഥലം കണ്ടെത്തേണ്ടി വന്നു.
ഇപ്പോൾ അവന്റെ ബൈക്ക് ഇരിക്കുന്നത് ഞങ്ങളുടെ ഫോയറിലാണ്.
അതായത് മാലിദ്വീപ്, ദുബായ്, ന്യൂയോർക്ക് തീമുകളിലുള്ള സ്പേസുകൾക്ക് നടുവിലെ ഒരിടത്താണ് ഇപ്പോൾ ആ ബൈക്ക് ഇരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന് മാലിദ്വീപ് എന്നും, മറ്റൊരു ഭാഗത്തിന് ന്യൂയോർക്ക് എന്നും, വേറൊരു ഭാഗത്തിന് ദുബായ് എന്നുമാണ് പേരിട്ടിരിക്കുന്നത്.
2017ൽ സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് സോനാക്ഷിയും സഹീറും ആദ്യമായി കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഏഴുവർഷത്തോളം തങ്ങളുടെ ബന്ധം ഇവർ രഹസ്യമായി സൂക്ഷിച്ചു. 2022ൽ പുറത്തിറങ്ങിയ ഡബിൾ എക്സ്എൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും ഇവർ പ്രണയം പരസ്യമാക്കിയിരുന്നില്ല. ഒടുവിൽ 2024 ജൂൺ 23ന് സോനാക്ഷിയുടെ മുംബൈയിലെ വസതിയിലാണ് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്.
Movies
ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന അട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ രാമർകൂത്ത് ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നൽകി പ്രകാശനം നിർവഹിച്ചു.
അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ രാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കന്റെ നേതൃത്വത്തിൽ കാരമട ജയൻ, വിനോദ് ഊത്തുകുഴി, മരുതൻ തുടങ്ങിയവരോടൊപ്പം അടപ്പാടിയിലെ കലാകാരൻമാരും അണിനിരക്കുന്നു.
ഛായാഗ്രഹണം-ഭവി ഭാസ്ക്കർ,എഡിറ്റിംഗ്-ബി. ലെനിൻ, സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, കലാസംവിധാനം-ശ്രീരാഗ് കർമ, മേക്കപ്പ്-ശശി കാട്ടകമ്പാൽ, സഹസംവിധാനം-ശരത്ത് ബാബു, പ്രൊഡക്ഷൻ മാനേജർ-കെ ബി, രാമദാസ് അട്ടപ്പാടി, സജീവൻ നമ്പിയത്ത്, പിആർഒ-എ.എസ്. ദിനേശ്.
Movies
ഇൻസ്റ്റഗ്രാമിൽ ലോകകപ്പ് ആവേശത്തിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉയർന്ന മോശം കമന്റുകൾക്ക് മറുപടിയുമായി അന്ന രാജൻ. മുഖത്തടിച്ച ഭാഷയിൽ രൂക്ഷമായ മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ റീൽ വിഡിയോയില്‍ നെഗറ്റിവ് കമന്റ് ചെയ്തവർക്കെതിരെയാണ് നടിയുടെ പ്രതികരണം.
ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും. അന്ന രാജൻ കുറിച്ചു.
Movies
നടി അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. സമാധാനം സ്വയം കണ്ടെത്തിയെത്തിയെന്നും ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് നടി കുറിച്ചത്. ഇത് എന്തിനെക്കുറിച്ചാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
പ്രണയം തകർന്നോ അതോ മറ്റെന്തെങ്കിലും വലിയ വിഷമത്തിലാണോ താരമെന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നു.
‘‘ചിലപ്പോഴൊക്കെ സമാധാനം കണ്ടെത്താൻ, വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരും. ഇന്ന്, സമാധാനം എന്നെ തേടിയെത്തി. ഇന്നുമുതൽ, ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി ആരുടെയും അനുവാദങ്ങളില്ല, ഇനി ഭയമില്ല. ഞാൻ മാത്രം, എന്നിലേക്ക് തിരികെ വരുന്നു, എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായിക്കൊണ്ട്.
ഒരുപാട് കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്...ഒരുപാട് കാലം എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒരു കാര്യം. നിങ്ങളെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു.
എന്നോടൊപ്പം നിന്നതിന്, എന്നിൽ വിശ്വസിച്ചതിന്, എന്റെ ജീവിതം ഇത്രയധികം സ്നേഹം കൊണ്ട് നിറച്ചതിന് നന്ദി. ഇത് ഞാൻ മുമ്പ് വേണ്ടത്ര പറഞ്ഞിട്ടില്ലെങ്കിലും, അത് എപ്പോഴും എന്റെ ഉള്ളിൽ അറിഞ്ഞിരുന്നു എന്ന് നിങ്ങൾ മനസിലാക്കണം. ഓരോ സന്ദേശവും, ഓരോ പ്രാർഥനയും, ഓരോ തരി സ്നേഹവും എനിക്കേറ്റവും ആവശ്യമുള്ളപ്പോൾ എന്നിലേക്ക് എത്തി.
പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തന്നെ തിരികെ എത്തിച്ചതിന് നന്ദി.സൗഖ്യത്തിനായി!
സ്വാതന്ത്ര്യത്തിനായി! എന്നെ ഞാൻ തിരഞ്ഞെടുത്തതിനായി! ഒടുവിൽ, പൂർണമായി, യാതൊരു സങ്കോചവുമില്ലാതെ എന്റേതായ ഒരു ജീവിതത്തിനായി!’’ അനുപമയുടെ വാക്കുകൾ.
Movies
മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. ഇരുവർക്കുമിടയിലെ ഊഷ്മളമായ സൗഹൃദം വിളിച്ചോതുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവച്ചത്.
തന്റെ ഫോണിന്റെ ഗ്യാലറിയിൽ ഏറെ നാളായി അതീവ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക്...എന്ന് പിഷാരടി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കം. ഉടൻ തന്നെ കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി, രമേശ് പിഷാരടിയുടെ കവിളിൽ സ്നേഹത്തോടെ ചുംബിക്കുകയായിരുന്നു.
"ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു' എന്ന രസകരമായ കുറിപ്പോടെയാണ് പിഷാരടി ഈ സുന്ദര നിമിഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
Movies
രാമായണം സിനിമയുടെ പ്രഥം സങ്കൽപ് ചടങ്ങിൽ നടൻ രൺബീർ കപൂർ നടത്തിയ പ്രസംഗം ആരാധകരുടെ മനസ് കവർന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച് വേദിയിലെത്തിയതിന് ആദ്യമേ ക്ഷമാപണം നടത്തിയ രൺവീർ ദൂരദർശൻ രാമായണ പരമ്പരയിൽ ശ്രീരാമൻ എന്ന കഥാപാത്രം അനശ്വരമാക്കിയ പ്രശസ്ത താരം അരുൺ ഗോവിലിനോട് വേദിയിൽ വെച്ച് ആദരവ് പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. രാമായണം സിനിമയിൽ ശ്രീരാമനെയാണ് താരം അവതരിപ്പിക്കുന്നത്.
"എല്ലാവർക്കും നമസ്കാരം. കറുത്ത കണ്ണട ധരിച്ചെത്തിയതിന് ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുന്നു. എന്റെ കണ്ണുകളിൽ നേരിയ ഇൻഫെക്ഷൻ (അണുബാധ) ഉണ്ട്. പക്ഷേ, ഈ ശുഭാവസരത്തിൽ എന്റെ മനസ്സിൽ എല്ലാവരോടും 'അഫെക്ഷൻ' (സ്നേഹം) മാത്രമാണുള്ളത്. അതുകൊണ്ട് ദയവായി ആരും ഇത് തെറ്റായി വിചാരിക്കരുത്. രൺവീർ തുടങ്ങിയതിങ്ങനെ.
തുടർന്ന് സദസിലിരുന്ന അരുൺ ഗോവിലിനെ അഭിസംബോധന ചെയ്തുകൊണ്ട് രൺബീർ സംസാരിച്ചു. രൺബീർ പേര് വിളിച്ചതും ബഹുമാനപൂർവ്വം എഴുന്നേറ്റ അരുൺ ഗോവിലിനോട് ഇരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് താരം വാക്കുകൾ തുടർന്നു, "സർ, ദയവായി ഇരുന്നാലും. വർഷങ്ങളായി താങ്കൾ ഈ കഥാപാത്രത്തെ എത്രയോ മനോഹരമായും ആത്മാർഥതയോടും അന്തസോടും കൂടിയാണ് ജനങ്ങളിലെത്തിച്ചത്.
രാമാനന്ദ് സാഗറിന്റെ രാമായണം കണ്ടിട്ടുള്ള ഏതൊരാളും താങ്കളിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. താങ്കൾ ചെയ്തതിന്റെ ചെറിയൊരു ശതമാനമെങ്കിലും ശ്രീരാമനെ സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ എനിക്ക് സാധിച്ചാൽ, എന്റെ കഠിനാധ്വാനം സഫലമായി എന്ന് ഞാൻ കരുതും. കുട്ടിക്കാലം മുതൽക്കേ ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും അദ്ദേഹത്തിന്റെ പഠനങ്ങളും ഒപ്പം താങ്കളുടെ മുഖവും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഞാൻ വളർന്നത്. താങ്കൾ ഞങ്ങളുടെ സ്വന്തം ആളാണ്. താങ്കൾ നൽകിയ എല്ലാത്തിനും നന്ദി!"
രൺബീറിന്റെ ഈ വാക്കുകളെ വലിയ കൈയടികളോടെയാണ് സദസ് വരവേറ്റത്. നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രാമായണത്തിന്റെ ട്രെയിലർ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
2026 ജൂലൈ 24നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഥം സങ്കൽപ് ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: പാർട്ട് 1' 2026 ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
Movies
ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മഞ്ഞുമ്മൽ ബോയ്സ് തഴയപ്പെട്ടതിൽ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ. പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണമെന്നും ചന്തു തുറന്നടിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തുവിന്റെ വിമർശനം.
2050ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല. സ്ക്രീനിൽ കാണുന്നത് മാത്രം അവർ വിലയിരുത്തും.
മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിൽ, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും.
പ്രതിഭയേക്കാൾ ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകൾ നൽകുന്ന ഉത്തരമെങ്കിൽ, ചരിത്രം അതാവും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും.
പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്. അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം.
അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ, ചരിത്രം ഇവയെ അക്കാലത്തെ മികച്ച ചിത്രങ്ങളായി ഓർക്കില്ല. പ്രതിഭയേക്കാൾ അധികാരത്തിന് പ്രാധാന്യം നൽകിയപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും അവയെ ഓർമ്മിക്കുക.
‘നാഷനൽ സിനിമാറ്റിക് അവാർഡ്സ്’ എന്ന ഹാഷ്ടാഗോടെയാണ് ചന്തു സലിംകുമാറിന്റെ പോസ്റ്റ്. നിരവധി പേർ ചന്തുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ പോലെ നിരൂപകപ്രശംസ നേടിയ സിനിമകൾക്ക് ഒരു പുരസ്കാരം പോലും ലഭിച്ചില്ല എന്നതാണ് സിനിമാപ്രേമികളെ നിരാശരാക്കിയത്.
Movies
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ഉന്മാദം സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ പുറത്ത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ഉന്മാദം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ജൂലൈ 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഞെട്ടിക്കുമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
Movies
ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടത്തി.
ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു.
മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവൽ, ഡോ. റോണി, സന്ദീപ് സേൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
റിലീസായ നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൾ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നീതു മാത്യു എഴുതുന്നു.
ഇഎംകെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്-അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്-റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ ഏബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർഒ-എ.എസ്. ദിനേശ്.
Movies
അമേരിക്കയിൽ വെച്ച് ഫഹദ് ഫാസിലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് മോഹൻലാൽ. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസും ധരിച്ച് തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ഫഹദും മോഹൻലാലും പ്രത്യക്ഷപ്പെടുന്നത്.
യുഎസ്എയിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന – ഇംഗ്ലണ്ട് മത്സരം കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഫഹദും എത്തിയിരുന്നു. ഈ മത്സരത്തിനിടയിൽ പകർത്തിയ ചിത്രമാണ് മോഹൻലാൽ തന്റെ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
‘ഹാറ്റ്സ് ഓഫ് ടു ഗുഡ് കമ്പനി’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് രസകരമായ കമന്റുമായി ഫഹദും കമന്റ് ബോക്സിലെത്തിയപ്പോൾ ആരാധകർ ആവേശത്തിലായി. ‘വെൻ എടാ മോനെ മീറ്റ്സ് എന്താ മോനെ’ എന്നായിരുന്നു ഫഹദിന്റെ കമന്റ്. ആവേശത്തിലെ രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് ആരാധകർ കൈയടികളോടെ ഏറ്റെടുത്തു.
Movies
ഗാനകോകിലം എസ്. ജാനകിയമ്മക്ക് കോട്ടയം വൈഎംസിഎയും ഫിൽകോസും ചേർന്ന് ഓർമപ്പൂക്കൾ അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സംഗീത സംവിധായകൻ ജെറി അമൽദേവ് അനുസ്മരണ സന്ദേശം നൽകി. മുൻ മന്ത്രി വി.എൻ. വാസവൻ, റവ. ഫാ. പോൾ ജേക്കബ് തിരുവല്ല എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഫിൽകോസ് പ്രസിഡന്റ് ജിജോ വി എബ്രഹാം അധ്യക്ഷത വഹിച്ചു.
നടനും നിർമ്മാതാവുമായ പ്രേം പ്രകാശ്, വൈ എം സി എ പ്രസിഡന്റ് എബ്രഹാം കുര്യൻ പാലാമ്പടം, കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വി ബി ബിനു, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. ഡോ.തോമസ് പുതുശ്ശേരി, ഫിൽകോസ് ജനറൽ സെക്രട്ടറി പി .കെ. ആനന്ദക്കുട്ടൻ, വൈഎംസിഎ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജോൺ ചെറിയാൻ, വൈഎം സിഎ ജനറൽ സെക്രട്ടറി ഷൈജു വർഗീസ്, ജോയ് തോമസ്, എം ജി ശശിധരൻ എന്നിവർ സ്മരണാഞ്ജലികൾ അർപ്പിച്ചു. കുമാരി സൗപർണിക, ടാൻസൻ, കോട്ടയം സുരേഷ്, കോട്ടയം വിപഞ്ചിക തുടങ്ങിയവർ ജാനകിയമ്മ ഗാനങ്ങളുടെ സംഗീതാർച്ചനയും നടത്തി.
Movies
താരസംഘടനയായ അമ്മയിലെ അധികാരത്തര്ക്കങ്ങള്ക്കിടെ ശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
അമ്മയുടെ നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സന്ദേശം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് അനുഭവക്കുറവുമൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Movies
ജോജു ജോർജ് നായകനായെത്തിയ വരവ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറയുന്നവർക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്. എന്റെ മേക്കിംഗിൽ കുത്തിക്കയറണ്ടെന്നും നിങ്ങൾ ജനിക്കുന്നതിന് മുൻപേ സിനിമയെടുത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മകൻ റുഷിന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അശ്വന്ത് കോക്ക്, ഉണ്ണി വ്ലോഗ്സ് എന്നിവരുടെ റിവ്യൂവിന് ആണ് സംവിധായകന്റെ മറുപടി.
ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായിട്ടുണ്ടെന്നും മെയ്ൻ ആർട്ടിസ്റ്റിനെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കുമെന്നും ഷാജി കൈലാസ് പറയുന്നു. "പറയട്ട് മക്കളേ.. ഇത്രയും നെഗറ്റീവ് വരാന്‍ അത്രയും ഭയങ്കര പടമാണോ ഇത്. നമ്മള് സിനിമ ഉണ്ടാക്കി. കുറേ ആള്‍ക്കാര്‍ക്ക് ഇഷ്ടമായില്ല.
അതിങ്ങനെ വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാണ്. അപ്പോള്‍ അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് എന്നെ നേരിട്ട് വിളിച്ച് പറഞ്ഞൂടെ. ഈ സിനിമ ഇങ്ങനെയാണ്. അതിനി മാറ്റാന്‍ പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്നോടൊപ്പമോ എഴുത്തുകാര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഒന്നിച്ചോ ഇരുന്ന് സംസാരിക്കാം. പഴയ പോലെ ഫ്ലാറ്റ് ആയിട്ട് കഥ പറയാന്‍ എനിക്ക് താല്പര്യമില്ല.
അതുകൊണ്ടാണ് പുതിയ ട്രീറ്റ്മെന്റുകള്‍ വരുന്നത്. അത് കുറേ ആളുകള്‍ക്ക് ഇഷ്ടമാവില്ല. ഒരു വൈല്‍ഡ് സിനിമയല്ല ഞങ്ങള്‍ എടുത്തിട്ടുള്ളത്. സാധാരണക്കാരന്റെ കുടുംബ കഥ പറഞ്ഞതാണ്. അതിനകത്ത് റിവഞ്ച് കാര്യങ്ങളൊക്കെ വച്ച് ചെയ്തു. അത് 90s പടമാണ്. ഒരാള്‍ പറഞ്ഞത് വൃദ്ധ ഷോട്ടാണെന്നാണ്. ഒരു ക്ലോസപ്പ് വയ്ക്കുന്നത് വൃദ്ധ ഷോട്ടാവുമോ? എന്റെ മേക്കിങ്ങില്‍ അവരെന്നോട് കുത്തിക്കയറണ്ട.
ഞാന്‍ എന്റെ സ്റ്റൈലില്‍ പോട്ട്. ഞാന്‍ അപ്ഡേറ്റഡ് ആയിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. ഞാന്‍ എന്നെ ആസ്വദിക്കുന്നത് ചില ഷോട്ടുകളിലാണ്. വീട്ടില്‍ ഇരുന്ന് ആസ്വദിച്ചാല്‍ പോരെന്ന് ചോദിക്കും. അത് കച്ചവട സാധ്യതയ്ക്ക് വേണ്ടിയാണ്. ഭയങ്കര ക്രൂഡായിട്ട് സിനിമ ചെയ്യാന്‍ എനിക്കറിയില്ല. ഡാര്‍ക്ക് ഫിലിം താല്പര്യം ഇല്ല. ഒരു എന്റര്‍ടെയ്നറാണ് ഞാന്‍ ഉദ്ദേശിച്ചത്. ചിലത് പാളിപ്പോകും, ചിലത് നന്നാവും. 'വരവ്' പാളിയെന്ന് ചിലര്‍. മറ്റുചിലര്‍ ഗംഭീരമെന്ന്.
എന്ത് ചെയ്യാന്‍ പറ്റും. ഒരു ഹോട്ടലില്‍ കയറുമ്പോള്‍ ചിലര്‍ ആ ടേസ്റ്റോടെ കഴിക്കും. ചിലര്‍ അത് കുറഞ്ഞു ഇത് കുറഞ്ഞു എന്നൊക്കെ പറയും. അതങ്ങ് വിട്ട് കൊടുക്കണം. കുറേ ആള്ക്കാര് നല്ലതും കുറേ ആള്ക്കാര് ചീത്തയും പറയും. അതെല്ലാം ബാധിക്കുന്നത് എന്നെയാണ്. പുതിയൊരു പടം ചെയ്യുമ്പോള്‍ അത് മാറ്റിയെടുക്കും എന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ പറഞ്ഞ രീതിയില്‍ മാറ്റി എടുക്കുമ്പോള്‍ എന്റെ കൂടെ നില്‍ക്കണം.
നിങ്ങളെന്തിന് അത് മാറ്റിയതെന്ന് ചോദിച്ച് കൊണ്ട് ആരും വരരുത്. നിനക്ക് നിന്റെ അഭിപ്രായം പറയാം. അത് മറ്റുള്ളവരിലേക്ക് അടിച്ച് ഏല്‍പ്പിക്കരുത്.എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരാളാണ് അശ്വന്ത് കോക്ക്. ഗംഭീരമായിട്ട് വിമര്‍ശിക്കും. പുള്ളിക്ക് വരവ് വര്‍ക്കായില്ല. ജോജുവിന്റെ കണ്ണിനെ കുറിച്ച് പറയുന്നുണ്ട്. അയാളുടെ അച്ഛന്റെ പേര് ചെമ്പ് കണ്ണന് കോര എന്നാണ്. അത് അവര്‍ ഫോളോ ചെയ്തിട്ടില്ല.
അതാണ് കുഴപ്പം. ഇവരെല്ലാം ഒന്നിച്ച് വന്നാല്‍ നമുക്ക് സംസാരിക്കാം. ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്‍ അപ്പുറത്ത് 100 പേര്‍ക്ക് ഇഷ്ടപ്പെടും. ഏറ്റവും കൂടുതല്‍ ചീത്ത കേട്ടിട്ടുള്ള ആളാണ് ഞാന്‍. അതൊന്നും എനിക്ക് പ്രശ്നമേ അല്ല. അവര്‍ക്ക് വലിച്ച് കീറാനും ചീത്ത പറയാനും അധികാരം ഉണ്ട്. അവകാശം ഉണ്ട്. പണം മുടക്കിയ കുറച്ച് ആള്‍ക്കാരുണ്ട്. പണം മുടക്കിയവരെ ഒന്നും ഇതൊന്നും ബാധിക്കരുതെന്നാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ട് നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ.
ആള്‍ക്കാര്‍ക്ക് സിനിമയെ വിട്ടുകൊടുക്കൂ. ഒരാഴ്ച ആളുകള്‍ കാണട്ടെ. ഇത് തിയറ്ററില്‍ ഇറങ്ങിയ ഉടനെ റിവ്യൂ പറയുകയാണ്. കുറേ ആൾക്കാർ വരട്ടെ. കണ്ടിട്ട് പോകട്ടെ. എനിക്ക് ടിവി സീരിയൽ പോലെ ഒന്നും പടം എടുക്കാൻ അറിയില്ല. കുറച്ച് ഗുമ്മൊക്കെ വേണം. ചെറിയൊരു പാളിച്ച വന്നാൽ നിശിതമായി വിമർശിക്കുകയാണ്. ടെക്നീഷ്യൻമാരെ ഒന്നും പറയരുത്. 90's പടങ്ങൾ ഞാൻ നിർത്തി.
അസാധ്യമായ സിനിമകൾ വരും. ഇനി വരാൻ പോകുന്നതൊക്കെ ഇടിവെട്ട് ആയിരിക്കും. അതി ഗംഭീരമായൊരു തിരക്കഥയ്ക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായി. മെയ്ൻ ആർട്ടിസ്റ്റ് ഉള്ളത് കൊണ്ട് മാത്രം ഓടുന്ന സിനിമകളുണ്ട്. അവരെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കും.
ഷാജി കൈലാസിറെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ ഞാൻ എവിടേയും പോയിട്ടില്ല. നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. ഷാജി കൈലാസ് ബ്രാന്റ് ഒന്നും ഇല്ല". - ഷാജി കൈലാസ് പറഞ്ഞു.
Movies
സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാംഗ്ചുകിന്റെ നിരാഹാര സമരത്തിൽ മൗനം വെടിഞ്ഞ് നടൻ ആമിർ ഖാൻ. സോനത്തിന്റെ ആരോഗ്യത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആമിർ വ്യക്തമാക്കി.
ഒപ്പം 3 ഇഡിയറ്റ്സിലെ തന്റെ കഥാപാത്രമായ റാഞ്ചു, സോനത്തിന്റെെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതാണെന്ന തരത്തിലുള്ള വാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
സോനത്തിന്റെ ജീവിതത്തെ സ്ക്രീനിൽ പകർത്തിയ ആമിർ നിരാഹാരസമരത്തോട് മുഖം തിരിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.
ആ കഥാപാത്രം സോനത്തിന്റെ ജീവിതത്തിൽ നിന്ന് കടം കൊണ്ടതല്ലെന്ന് ആമിർ പറഞ്ഞു.
"അതൊരു തെറ്റിദ്ധാരണയാണ്. 3 ഇഡിയറ്റ്സ് ചെയ്യുന്ന സമയത്ത് എനിക്ക് സോനത്തിനെ അറിയില്ല. ചിത്രത്തിനു വേണ്ടി കഥയെഴുതിയ രാജ്കുമാർ ഹിറാനിക്കോ, അഭിജാത് ജോഷിക്കോ സോനത്തിനെ അറിയില്ലായിരുന്നു. എന്നിരുന്നാലും സോനം ചെയ്തത് നല്ല കാര്യങ്ങളാണ്. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ 3 ഇഡിയറ്റ്സ് എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല.
വസ്തുതകൾ പങ്കുവെക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സോനം തന്നെ ഇക്കാര്യം മുൻപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല 3 ഇഡിയറ്റ്സ് ഒരുക്കിയിരിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓർത്ത് എല്ലാവർക്കും ആശങ്കയുണ്ട്. എനിക്കും. അദ്ദേഹം നിരാഹരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു". -ആമിർ ഖാൻ പറഞ്ഞു.
സിനിമാ ലോകത്തെ പലരും മൗനം തുടരുമ്പോഴും അഭയ് ഡിയോൾ, സ്വര ഭാസ്കർ, അനുരാഗ് കശ്യപ്, സോനാക്ഷി സിൻഹ, അതുൽ കുൽക്കർണി, സയജി ഷിൻഡെ, ശ്രേയ ധന്വന്തരി, പ്രകാശ് രാജ് തുടങ്ങിയവർ സോനം വാങ്ചുകിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാംഗ്ചുകിന്റെ പ്രതിഷേധം.
Movies
കേരള ബോക്സ്ഓഫീസിൽ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി സൃഷ്ടിച്ചായിരിക്കും ഇത്തവണ ഓണം റിലീസുകൾ എത്തുന്നത്. പല യുവതാരങ്ങൾക്കും ഈ ഉത്സവകാലം അതിജീവനവും തിരിച്ചുവരവുമാണ്. ആര് വാഴും ആര് വീഴും, അറിയാൻ ഇനി ഒരു മാസം കൂടി മാത്രമാണ് ബാക്കി.
കിംഗ് ഓഫ് കൊത്തയ്ക്കേറ്റ കനത്ത പരാജയത്തിന്റെ മങ്ങലിൽ നിന്നും മലയാളത്തിലേയ്ക്കുള്ള ദുൽഖറിന്റെ രാജകീയ തിരിച്ചുവരവിന് ഐആയം ഗെയിം ഇടമൊരുക്കുമോ?
നോബോഡി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ഒന്നും ആകാതെ പോയ പ്രിത്വിരാജിനു ഖലീഫ തുണക്കുമോ എന്നതാണ് അടുത്ത ചോദ്യം...
പ്രതിച്ചയായിലൂടെ തന്റെ ബോക്സ്ഓഫിസ് ‘പ്രതിഛായ’ അൽപം മങ്ങിപ്പോയ നിവിൻ പോളിക്ക് ബത്ലഹേം കുടുംബയൂണിറ്റ് ആശ്വാസം പകരുമോ. നോക്കാം ഇത്തവണത്തെ ഓണം റിലീസുകൾ.
'തുടക്കം' കുറിക്കാൻ വിസ്മയ
Movies
പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബർ മൂന്നിന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിലെത്തും.
ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഫൗസി ഒരുങ്ങുന്നത്.
കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.
ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാജ്യാന്തര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.
Movies
ഐ പ്ലേ റോക്കി സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. പ്രശസ്ത നടൻ സിൽവസ്റ്റർ സ്റ്റാലന്റെ ജീവിതത്തെയും 1976–ൽ പുറത്തിറങ്ങിയ റോക്കി എന്ന ചിത്രത്തിന്റെ കഥാപരിസരത്തെയും ആസ്പദമാക്കി പീറ്റര്‍ ഫാരെല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നടനായ ആന്റണി ഇപ്പൊലിറ്റോയാണ് സിൽവസ്റ്റർ സ്റ്റാലനായി സിനിമയിലെത്തുന്നത്. മെട്രോ ഗോൾഡ്വിൻ മേയറാണ് ചിത്രം നിർമിക്കുന്നത്.
സിനിമാ മേഖലയെ കൈപ്പിടിയിലൊതുക്കി നിയന്ത്രിക്കുന്നവർ സ്റ്റാലനെ ഒഴിവാക്കിയതും ഞാൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ അതിനെ ആരും പിന്തുണയ്ക്കുന്നില്ലെന്നും ട്രെയിലറിൽ ആന്റണി ഇപ്പൊലിറ്റോ എന്ന നായക നടൻ പറഞ്ഞുവെക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് ഹോളിവുഡിൽ നിലനിൽക്കുന്ന വേർതിരിവുകളിലേക്ക് കൂടിയാണ്.
Movies
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിലെ വിവിധ വേദികളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും താരസുന്ദരിമാർക്കൊപ്പമുള്ള മോഹന്‍ലാലിന്റെ നൃത്തം.
അതില്‍ ഏറ്റവും വൈറല്‍ ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്‍ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്.
ആദ്യം ഡാന്‍സിന്റെ പ്രാക്റ്റീസിന് വന്നപ്പോള്‍ ലാൽ സാര്‍ ഇല്ലാതെയാണ് ഞാന്‍ പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്‍സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്‍ ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത് എന്നൊക്കെ.
എങ്ങനെയായിരിക്കും എക്സ്പ്രഷന്‍സ് ഒക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്സലിന്റെ സമയത്ത് സാര്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു.
പക്ഷേ സ്റ്റേജില്‍ ചെയ്യുന്ന അതേപോലെ ആയിരിക്കില്ല. അപ്പോള്‍ നമുക്ക് അറിയില്ല സ്റ്റേജില്‍ എന്തായാരിക്കുമെന്ന്. ജര്‍മനിയിലെ ഷോയില്‍ റംസാന്റെ കൂടെ ആയിരുന്നു എന്റെ ആദ്യത്തെ ഡാന്‍സ്. അത് കഴിഞ്ഞ് ഞാന്‍ ആ ഡ്രസ് ഒക്കെ ഇട്ട് വന്നു. സാര്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുകയാണ്. ഓള് ദി ബെസ്റ്റ് ഒക്കെ പറഞ്ഞു. ഓഡിയന്‍സ് ക്രേസി ആയിരുന്നു.
സാര്‍ ഇങ്ങനെ ലൈവ് ആയി വന്ന് പെര്‍ഫോം ചെയ്യുന്നത് കുറേ നാളിന് ശേഷമാണെന്ന് തോന്നുന്നു. പറക്ക പറക്ക എന്ന ഡാന്‍സ് ചെയ്യുന്ന സമയത്ത് സത്യസന്ധമായി പറഞ്ഞാല്‍ സ്റ്റേജില്‍ ആണെന്ന കാര്യം ഞാന്‍ മറന്നുപോയി. ഇത് കൂട്ടി പറയുന്നതല്ല.
ക്രൗഡും എനിക്ക് ഓര്‍മയില്ല. ആദ്യത്തെ വീഡിയോ ഇറങ്ങിയതില്‍ കാണാം പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ പാറുന്നത് പോലെയായിരുന്നു ഞാന്‍. സാര്‍ എന്നെ തിരിക്കുന്ന ഭാഗമൊക്കെയുണ്ട്. അവിടെയൊക്കെ ഞാന്‍ അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയിരുന്നു. ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്ന് എല്ലാവരും കുറേ കമന്റ്സ് ഒക്കെ ഇട്ടിരുന്നു. അതൊരു മൊമെന്റ് ആയിരുന്നു സാറിന്റെ കൂടെ ഡാൻസ് ചെയ്യാന്‍ പറ്റുക എന്നത്. ആ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എനിക്ക്. സാനിയ ഇയ്യപ്പന്‍ വ്യക്തമാക്കി.
Movies
അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം.
ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ. എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.
പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവു മെഴുതുന്നു. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.
സഹ നിർമാണം-ബോണി അസനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ-ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്-ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ. വിനയൻ, പ്രോജക്ട് കോ-ഓർഡിനേഷൻ-ഹരീഷ് എ.വി., ടെക്നിക്കൽ സപ്പോർട്ട്-സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ-സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ-ഹരി നാരായണൻ, സൗണ്ട് മിക്സിംഗ്-അജിത് എ. ജോർജ്, സ്റ്റുഡിയോ-ഹൈ സ്റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്-ബി.സി. ക്രിയേറ്റീവ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-ജസ്റ്റിൻ ജയിംസ്, പബ്ലിസിറ്റി ഡിസൈൻ-റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്, വിതരണം-ഫസ്റ്റ് ക്ലാസ് ഫിലിംസ് ത്രൂ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്, പി. ശിവപ്രസാദ്.
Movies
കാൻസർ എന്ന മാരക രോഗത്തോടും അതിനൊപ്പം സോഷ്യൽ മീഡിയയിലെ ക്രൂരമായ വ്യാജ പ്രചാരണങ്ങളോടും ഒരേസമയം പോരാടുകയാണ് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം ഗുരുതരാവസ്ഥയിലായ രേണു ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ കഠിനമായ ഘട്ടത്തിലും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണുവും സഹോദരിയും.
രേണുവിന് കാൻസർ ഇല്ലെന്നും, ചികിത്സാ ബില്ലുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരി ശക്തമായി പ്രതികരിച്ചു. നിലവിൽ തങ്ങളുടെ ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെ തകർക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമങ്ങളുടെ സത്യാവസ്ഥ ഇരുവരും ചേർന്ന് വ്യക്തമാക്കി.
''രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കുട്ടിക്കാലം തൊട്ടേ എന്റെയോ മറ്റുള്ളവരുടെയോ ശരീരത്തിൽ ഒരു മാരക രോഗവും വരാതിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു.
എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. നാളെ മറ്റുള്ളവരുടെ മുന്നിൽ ദൈവകൃപ സാക്ഷ്യപ്പെടുത്താൻ വേണ്ടിയാകാം ഇതെന്നാണ് എന്റെ മനസ് ഇപ്പോൾ എന്നോട് പറയുന്നത്.
എന്റെ അഭാവത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമോ എന്നൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ ചേച്ചിയുടെ മക്കൾ അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നത്. ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതുപോലെ അവർ അവനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മനസിന് അധികം വിഷമം ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ എന്നോട് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഫോൺ ഉപയോഗിക്കാറില്ല.
എന്നാൽ ഈ യൂട്യൂബ് ചാനൽ മാത്രമാണ് എന്റെ ഏക വരുമാനമാർഗ്ഗം; എനിക്ക് ജീവിക്കാൻ വേറെ വഴികളില്ല. എന്നെ സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്. എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്. ആ വേദന അത് അനുഭവിക്കുന്നവർക്കോ അവരുടെ കുടുംബത്തിനോ മാത്രമേ മനസ്സിലാകൂ. അവരോട് അല്പമെങ്കിലും കരുണ കാണിക്കുക.’’ രേണു സുധി പറഞ്ഞു.
‘‘രണ്ടാമത്തെ കീമോയ്ക്ക് ശേഷമുള്ള അസ്വസ്ഥതകൾ കാരണമാണ് രേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനിടയിലും രേണുവിന് കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല.
ചില വ്ലോഗർമാർ കാൻസർ രോഗികളുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് രേണുവിനെ വിമർശിക്കുന്നുണ്ട്. എന്നാൽ ഈ രോഗം ബാധിച്ച് അതിന്റെ വേദന അനുഭവിച്ചറിഞ്ഞ ഒരു കാൻസർ രോഗിയും മറ്റൊരു രോഗിയെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കില്ല. ആ വോയിസ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നു തോന്നുന്നു.
മുൻപ് രേണു എന്തിനാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നത് എന്ന് വിമർശിച്ചതുകൊണ്ടാണ് അവൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. ഇത് സാധാരണ പെയിൻ കില്ലറല്ല, അവളുടെ ജീവൻ നിലനിർത്താനുള്ള ലൈഫ് സേവിംഗ് മെഡിസിനാണ്.
ആറ് കീമോ കഴിഞ്ഞാലും ചിലപ്പോൾ ഈ മരുന്ന് വീണ്ടും ആവശ്യമായി വരും. അതിന് ഭീമമായ തുക വേണം. അതിനാണ് അവൾ ഈ ചാനലുമായി മുന്നോട്ട് പോകുന്നത്. ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി അവളെ ഇനിയും ദ്രോഹിക്കാതിരിക്കുക. അവളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വീഡിയോകൾ ചെയ്യരുത്.
ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ ജീവനോടെ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വിഡിയോകൾ ഇനിയും ചെയ്യാതിരിക്കുക. അവൾക്കായി പ്രാർഥിക്കുക എന്ന് മാത്രമേ ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളൂ." രേണുവിന്റെ സഹോദരി പറഞ്ഞു
Movies
തന്റെ ചെറുപ്പക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർത്തെടുത്ത് നടൻ വിജയ് സേതുപതി. കടം കൊടുക്കാനുണ്ടായിരുന്നവർ വീടിന്റെ മുന്നിൽ കാത്തിരുന്നുവെന്നും പലതരത്തിലുള്ള ജോലികൾ ചെയ്തിട്ടുണ്ടെന്നും സേതുപതി തുറന്നു പറയുന്നു.
സുന്ദരപാണ്ഡ്യനും വിക്രം വേദയ്ക്കും മഹാരാജയ്ക്കുമെല്ലാം മുന്‍പ് സിനിമ സങ്കല്പത്തിലേ ഇല്ലാതിരുന്നൊരു കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രൂലി റാം പോഡ്കാസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
അച്ഛന് ആരുടെയും മുന്നില്‍ തല കുനിച്ച് നില്ക്കാന് ഇടയാകരുതെന്ന് മാത്രമായിരുന്നു അക്കാലത്ത് ചിന്ത. കുട്ടിക്കാലത്ത് സിനിമയില്‍ അഭിനയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. ജോലി ചെയ്യാനായിരുന്നു ഇഷ്ടം. സ്കൂളില്‍ പഠിക്കുമ്പോഴേ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ പോയിരുന്നു.
അത് കഴിഞ്ഞ് ടെലിഫോണ്‍ ബൂത്തില്‍ ജോലിക്ക് പോയി. പല വാതിലുകളിലും മുട്ടി. ഇന്ന് ആ സ്ഥിതി മാറി. പക്ഷേ ഇന്നും എന്തെങ്കിലും വേണമെന്ന് തോന്നുമ്പോള്‍ അതെനിക്ക് ശരിക്കും വേണോ? എത്രത്തോളം അത് ആവശ്യമുണ്ടെന്ന് ഞാന്‍ ആലോചിക്കും. പഴയ കാലവും സാമ്പത്തിക സ്ഥിതിയും തീരുമാനമെടുക്കാന്‍ സഹായിക്കും.
കഷ്ടപ്പാടും ദുരിതവുമാണ് യൗവ്വനകാലത്തെന്ന് ആളുകള്‍ പറയും. ആ ചോദ്യം പലവട്ടം ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം യാഥാര്‍ഥ്യമാണ്. കടക്കാര് വീട്ടില്‍ വന്ന് കാത്തിരിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. പണം തിരികെ ചോദിച്ച് വരുമ്പോള്‍ അച്ഛനൊപ്പമിരുന്ന് പ്രശ്നം പരിഹരിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് രാത്രി ഒന്‍പതരയാകുമ്പോള്‍ അച്ഛന് വീട്ടിലേക്കെത്തും. ബുള്ളറ്റ് മുറ്റത്ത് വച്ച് അകത്തേക്ക് കയറും. കൈയില്‍ അല്പം ഫ്രൈഡ് റൈസുണ്ടാകും, അന്നത്തെ അത്താഴം അതാണ്. അതൊന്നും മറക്കാന്‍ പറ്റില്ല.
പഠനകാലത്ത് താന്‍ അത്ര മിടുക്കനൊന്നും അല്ലായിരുന്നുവെന്നും ശരാശരിയിലും താഴെയായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. സ്പോര്‍ട്സിലോ, മറ്റ് കലാപരിപാടികളിലോ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സെയില്‍സ്മാനായും തട്ടുകടയിലെ കാഷ്യറായും ഫോണ്‍ ബൂത്തിലെ ഓപറേറ്ററായുമെല്ലാം ജോലി ചെയ്താണ് പഠനകാലം കഴിച്ചത്. പിന്നീട് കൊമേഴ്സില്‍ ബിരുദം നേടി, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സിമന്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ദുബായിലേക്ക് ചേക്കേറി. തിരിച്ച് ഇന്ത്യയില്‍ വന്ന ശേഷമാണ് അഭിനയ ലോകത്തേക്ക് താനെത്തുന്നതെന്നും വിജയ് സേതുപതി പറയുന്നു.
മിഷ്കിന്റെ സംവിധാനത്തിലെത്തുന്ന ട്രെയിനാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. സ്ലംഡോഗ്, അരസന് എന്നീ ചിത്രങ്ങളും അണിയറയിലാണ്.
Movies
ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങളുടെ ആവേശം നേരിട്ടുകണ്ട സന്തോഷം പങ്കുവെച്ച് പ്രശസ്ത സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി. സൂപ്പർതാരങ്ങളായ മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമാണ് സ്റ്റീഫൻ മത്സരം കണ്ടത്. ഫ്രാൻസ് – സ്പെയിൻ പോരാട്ടവും, ഇംഗ്ലണ്ട് – അർജന്റീന ആവേശപ്പോരും ഗാലറിയിലിരുന്ന് ആസ്വദിച്ച താരം മോഹൻലാലിനൊപ്പം ഈ നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞതിലുള്ള വലിയ സന്തോഷവും കുറിച്ചു.
"ഡാലസിലെ സ്റ്റേഡിയത്തിൽ എന്തൊരു ദിവസമായിരുന്നു ഇത്! ലാലേട്ടനും സുചി ചേച്ചിക്കും എന്റെ സുഹൃത്തും സഹോദരനുമായ അജിക്കുമൊപ്പം ഫ്രാൻസ്-സ്പെയിൻ പോരാട്ടം കണ്ടത് ഈ ദിവസത്തിന് ഇരട്ടി മധുരം നൽകി. അർജന്റീന-ഇംഗ്ലണ്ട് മത്സരം, ലാലേട്ടൻ, ഫഹദ്, അജി, സംഘം എന്നിവർക്കൊപ്പം കണ്ടത് ഫിഫ ലോകകപ്പ് അനുഭവം കൂടുതൽ അവിസ്മരണീയമാക്കി'. സ്റ്റീഫൻ കുറിച്ചു.
മത്സരത്തിനു ശേഷം മോഹൻലാലിനും ഫഹദിനുമൊപ്പമുള്ള ചിത്രങ്ങളും സ്റ്റീഫൻ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് പുറമെ, സൂപ്പർതാരം ലയണൽ മെസി മൈതാനത്ത് വാം അപ്പ് ചെയ്യുന്നതിന്റെ വീഡിയോയും സ്റ്റീഫൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
മോഹൻലാലിന്റെ ഭാര്യ സുചിത്ര, ആന്റണി പെരുമ്പാവൂർ, ഭാര്യ ശാന്തി ആന്റണി, പ്രമുഖ വ്യവസായി സമീർ ഹംസ എന്നിവരും ഈ ആവേശനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇവരോടൊപ്പം ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയതാരങ്ങൾ ഒരുമിച്ച് ലോകകപ്പ് ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
Movies
താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേതയുടെയും കമ്മിറ്റി അംഗങ്ങളുടെയും കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും.
ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും ശ്വേത വ്യക്തമാക്കി.
അതേസമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.
Movies
സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.
കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റർടെയ്നെർ ചിത്രം ഒരുങ്ങുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം -വിനീത് ഉണ്ണി പാലോട്, സംഗീതം -സുഷിൻ ശ്യാം, എഡിറ്റിംഗ് -അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ -അശ്വിനി കാലേ, സംഘട്ടനം -ചേതൻ ഡിസൂസ, പിആർഒ -ശബരി
Movies
വിവാഹത്തിനു മുൻപുണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സ്വാസിക വിജയ്. മുൻപത്തെ ബന്ധം തെറ്റായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും ചില അപ്രതീക്ഷിത കുടുംബ സാഹചര്യങ്ങൾ ആ ബന്ധത്തെ ബാധിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിങ്ക് അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.
‘‘ഞങ്ങൾ സീരിയൽ അഭിനയിക്കുന്ന സമയത്താണ് ഞാനും പ്രേമും പ്രണയത്തിലാകുന്നത്. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നതും ആ സൗഹൃദം പിന്നീട് പ്രണയത്തിലാകുന്നതും. അദ്ദേഹം ഒരു ഗെയിം ഡെലവപ്പർ ആണ്. വീട്ടുകാർക്ക് അഭിനയത്തോട് വലിയ താൽപര്യമില്ലായിരുന്നു. അങ്ങനെ കോവിഡ് സമയത്ത് വർക്ക് ഫ്രം ഹോം വന്നപ്പോഴാണ് പ്രേം സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്.
ഞങ്ങൾക്ക് രണ്ട് പേർക്കും അഭിനയത്തോട് ഒരുപോലെ പാഷൻ ഉണ്ടായിരുന്നു. ഞങ്ങളുടെ പല ഇഷ്ടങ്ങളും പരസ്പരം തുറന്നു പറഞ്ഞു. ഈ കല്യാണം നടക്കുന്ന സയമത്ത് തന്നെ ഞങ്ങളുടേതായ ജോലിയിൽ തിരക്കിലായിരുന്നു. അദ്ദേഹം ചെന്നൈയിൽ ഒരു സീരിയിൽ ചെയ്യുന്നു, ഞാൻ ഹൈദരാബാദിൽ ഒരു തെലുങ്ക് പടത്തിൽ അഭിനയിക്കുകയായിരുന്നു. ഇൻഡസ്ട്രി തന്നെയാണ് ഞങ്ങളെ തമ്മിൽ ഒന്നിപ്പിച്ചത്.
ആളുകളുടെ ലുക്ക്സിന് നല്ല പോലെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. അത് ആളുകള്‍ക്ക് ചിലപ്പോൾ തെറ്റായി തോന്നിയേക്കാം. എന്റെ കാഴ്ചപ്പാടിലുള്ള ആഗ്രഹം അതായിരുന്നു.
സുന്ദരനായ ഒരു പുരുഷൻ എനിക്കു വേണ്ടി വരണമെന്നുണ്ടായിരുന്നു. ലുക്ക്സിൽ ഒരു കാര്യവുമില്ല, നല്ലൊരു ഹൃദയം മതിയെന്ന് പറയുന്നതിലും കാര്യമില്ലെന്നു ഞാൻ പറയുന്നില്ല. പക്ഷേ എനിക്ക് ലുക്ക്സും പ്രാധാന്യമായിരുന്നു. സ്വപ്നം കാണുന്നതിൽ അതിർ ഇല്ലല്ലോ.
ബഹുമാനം കൊടുക്കുന്ന ആള് വേണം, അതായിരുന്നു വേണ്ട ക്വാളിറ്റി. ഭാര്യയെ നോക്കുന്നതുപോലെ തന്നെ അവളുടെ വീട്ടുകാരെയും നല്ല പോലെ നോക്കണം. അത് വച്ച് ഞാൻ പ്രാർഥിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിവാഹത്തിൽ പരസ്പരമുള്ള വിശ്വാസം തീർച്ചയായും ഉണ്ടായിരിക്കണം. സാഹചര്യങ്ങളെ മനസ്സിലാക്കി കൊണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കണം.
എനിക്ക് ഇതിനു മുന്നേയും ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അതും തെറ്റായ ഒരു ചോയ്സ് അല്ലായിരുന്നു, സുന്ദരനായ ഒരു ആളായിരുന്നു അത്, എനിക്ക് ബഹുമാനം തരികയും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളായിരുന്നു. എല്ലാം നല്ലതു തന്നെയായിരുന്നു. പക്ഷേ, പെട്ടെന്ന് വൈകാരികമായി ഒരു സ്ഥിരത ഇല്ലാതെയായി. അദ്ദേഹത്തിന്റെ കുടുംബത്തിൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ വന്നു. കുടുംബത്തിൽ സാമ്പത്തിക പ്രശ്നം വന്നപ്പോൾ അതും പ്രണയജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെയായി.
ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനും ജ്യേഷ്ഠനും ഒക്കെ മരിച്ചുപോയിരുന്നു, കുടുംബത്തിലെ മോശം സമയവും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ട് അദ്ദേഹവും മാനസികമായി തകർന്നുപോയിരുന്നു. അങ്ങനെ പതിയെ പതിയെ എന്നിൽ നിന്ന് അദ്ദേഹം അകന്നുപോയി. അങ്ങനെ ആണ് അത് ബ്രേക്ക്അപ്പ് ആയത്. അല്ലാതെ എന്റെ തീരുമാനം തെറ്റായിരുന്നില്ല,’’ സ്വാസിക പറയുന്നു.
Movies
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ നേരിൽ കണ്ട ആശംസകൾ അറിയിച്ച സന്തോഷം പങ്കുവച്ച് നടനും നിർമാതാവുമായ ശിവ കാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്യെ അനുമോദിച്ചത്.
വിജയ്യുടെ ഈ യാത്ര അസാധാരണം ആണെന്ന് ശിവകാർത്തികേയൻ കുറിച്ചു. ‘‘ഹൃദയങ്ങളെ രസിപ്പിക്കുന്നത് മുതൽ സംസ്ഥാനത്തെ നയിക്കുന്നത് വരെ... ചില യാത്രകൾ തികച്ചും അസാധാരണമാണ്. നമ്മുടെ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് സാറിനെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു.
Movies
ഹോംലി മീൽസ്, ബെൻ, പൊമ്പളൈ ഒരുമൈ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രമായ ആന്റപ്പന്റ അത്ഭുത പ്രവർത്തികൾ 17ന് പ്രദർശനത്തിനെത്തുന്നു.
കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽനിന്ന് എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലി, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ, ഗാനരചന-വിപിൻ ആറ്റ്ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ, കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ, നീതു മാത്യു, യൂജിൻ ഐസക്, ഓഡിയോഗ്രാഫി- മനോജ് മാത്യു, ഡിഐ-അഖിൽ പ്രസാദ്, സ്റ്റിൽസ്- ലിനു ഏബ്രഹാം കുര്യൻ, പരസ്യകല-ആർട്ടോ കാർപ്പസ്, പിആർഒ-എ.എസ്. ദിനേശ്.
Movies
സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കുട്ടിയുടെ മനോഹരമായൊരു ചിത്രം വരച്ചാണ് ഇത്തവണ ആരാധകരെ താരം ഞെട്ടിച്ചിരിക്കുന്നത്.
താൻ വരച്ച ചിത്രം വളർത്തുനായ്ക്കുട്ടിയുടെ മുന്നിൽ വെച്ച് സർപ്രൈസ് ആയി തുറന്നു കാട്ടുന്ന ഒരു ക്യൂട്ട് വീഡിയോയാണ് മഞ്ജു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ അമ്മ, സഹോദരനും സംവിധായകനുമായ മധു വാര്യർ, അദ്ദേഹത്തിന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ഈ വീഡിയോയിലുണ്ട്.
Movies
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ സന്ദർശിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാറും ഭർത്താവ് നിക്കോളായ് സച്ദേവും. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചു.
ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച വൈകാരികമായ വരികളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. താൻ എന്നും ഒരു കടുത്ത വിജയ് ആരാധകിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് വരലക്ഷ്മിയുടെ കുറിപ്പ്. വർഷങ്ങൾക്ക് മുൻപ് വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം സർക്കാരിൽ താൻ ചെയ്ത ശ്രദ്ധേയമായ വില്ലൻ വേഷത്തെക്കുറിച്ചുള്ള ഓർമ്മകളും താരം ഈ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
വരലക്ഷ്മിയുടെ കുറിപ്പ്
ഈ പോസ്റ്റിൽ എന്ത് എഴുതണം എന്ന് ഞാൻ ഒത്തിരി ആലോചിച്ചു. പക്ഷേ, ഇതിനോടകം തന്നെ എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ.. അതുകൊണ്ട് ഒരൊറ്റ കാര്യം മാത്രം പറയാം..
ആളുകൾ നൂറു കൂട്ടം വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.. പക്ഷേ ഒടുവിൽ, വിജയം നമ്മുടെ സ്വന്തം സി. ജോസഫ് വിജയ്ക്കാണ്. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാണ്, ആ പദവിയിൽ അദ്ദേഹം തുടരുക തന്നെ ചെയ്യും..!!
കുറ്റപ്പെടുത്താൻ ആർക്കും എളുപ്പമാണ്. എന്നാൽ ആദ്യത്തെ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ അതിന് അസാധാരണമായ ധൈര്യവും നിശ്ചയദാർഢ്യവും തമിഴ് ജനതയുടെ അളവറ്റ സ്നേഹവും വേണം..! ഈ വലിയ ജനവിധിയെ നമുക്ക് ആദരവോടെ നെഞ്ചിലേറ്റാം.
Movies
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരിൽ ആരംഭിച്ചു. ഇന്ന് നടന്ന പൂജ ചടങ്ങിൽ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേർന്ന് വിളക്ക് കൊളുത്തി. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ച് ഓൺ നിർവഹിച്ചു. ആസിഫ് അലിയുടെ മക്കള്‍ ആദവും ഹയയും ചേർന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അർത്ഥവും മനോബലവുംകൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ് ശ്രുതി രാമചന്ദ്രൻ, അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ - സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ-ബോബി സഞ്ജയ്. ഗോവിന്ദ് വസന്തയുടേതാണു സംഗീതം -ഛായാഗ്രഹണം - ബിനേന്ദ്ര മേനോൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്. കലാസംവിധാനം - അജയൻ മങ്ങാട്. കോസ്റ്റ്യം ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ്.
ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ധ്യാൻ ശ്രീനിവാസൻ അമ്മയുടെ പ്രസിഡന്റ് ആയാൽ എങ്ങനെയുണ്ടാകുമെന്ന് നടൻ അജു വർഗീസ്. ധ്യാൻ എല്ലാ കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന ആളാണെന്നും അതുകൊണ്ട് സംഘടനയിലെ കാര്യങ്ങളെല്ലാം എല്ലാവർക്കും മുന്നിൽ തുറന്ന പുസ്തകമായിരിക്കുമെന്നും അജു വർഗീസ് പറയുന്നു.
ശ്രീനിവാസന്റെ അതേ നർമ്മവും സറ്റയറും സർക്കാസവും ധ്യാൻ അതേപടി തുടരുന്നുണ്ടെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും അജു പറഞ്ഞു.
‘‘ധ്യാൻ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒറ്റവാക്കിൽ പറഞ്ഞു കഴിഞ്ഞാൽ തോന്നും, ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ ശ്രീനിവാസൻ മാത്രമാണ്. അതിൽ കൂടുതലൊന്നും ഇപ്പോൾ പറയാനില്ല, അദ്ദേഹത്തിന്റെ അതേ നർമ്മങ്ങളും, സറ്റയറും, സർക്കാസവും ഒക്കെ ഉള്ള ആ ലെഗസി തുടരുന്നത് കാണുമ്പോൾ എനിക്ക് ഒരു സുഹൃത്ത് എന്നുള്ള നിലയിൽ സന്തോഷം മാത്രമേ ഉള്ളൂ.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ധ്യാൻ ആണ് യഥാർത്ഥ സോഷ്യലിസ്റ്. ആ സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിലും കൊണ്ടുനടക്കുന്ന, ഞാൻ കണ്ടേക്കുന്ന ഒരേ ഒരാൾ ധ്യാൻ ശ്രീനിവാസൻ ആണ്. അത് ഇനിയും തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെ.
'അമ്മ' എന്ന സംഘടനയുടെ വിശേഷങ്ങൾ പറഞ്ഞതുകൊണ്ട് പറയുകയാണ്, എന്റെ അഭിപ്രായത്തിൽ ധ്യാൻ ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് അദ്ദേഹം ‘അമ്മ’യുടെ തലപ്പത്ത് വന്നാൽ നന്നാകുമെന്ന് ഞങ്ങൾക്കൊക്കെ തോന്നിയത്, വേറൊന്നും കൊണ്ടല്ല. അദ്ദേഹം നടക്കുന്നതൊക്കെ വിളിച്ചു പറയും, അവിടുത്തെ കാര്യങ്ങൾ വിളിച്ചു പറയാൻ വേറെ ആരും വേണ്ട.
ചില യുട്യൂബെർസിനൊക്കെ സന്തോഷമാകും ഒറ്റയടിക്ക് എല്ലാം കിട്ടും, അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് ഏറ്റെടുക്കാൻ പുള്ളിക്ക് വലിയ താൽപ്പര്യമൊന്നും ഉണ്ടാകില്ല. ഇവൻ വന്നാൽ ബാക്കി കാര്യങ്ങളൊക്കെ ഇടവേള ബാബുച്ചേട്ടനെ ഒക്കെ ഏൽപ്പിച്ച് ‘അമ്മ’യിൽ കാര്യങ്ങൾ നടത്താം, അതൊക്കെക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ’’ അജു വർഗീസ് പറഞ്ഞു
Movies
ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ആമിര്‍ ഖാന് ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ.
തന്റെ കുടുംബം എല്ലായ്പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.
'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.
ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല. അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' ആമിർ ഖാൻ പറഞ്ഞു.
റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.
ഈ മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Movies
ആരാധകർ കാത്തിരുന്ന വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയായ ‘ജനനായകൻ’ ജൂലൈ 23ന് തിയറ്ററുകളിലെത്തും. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
കഴിഞ്ഞ ജനുവരി ഒൻപതിനായിരുന്നു ജനനായകന് തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ടിവികെ സ്ഥാപകന്‍ വിജയ്യുടെ അവസാന ചിത്രമാണ് ജനനായകൻ.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജനനായകന്റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് നല്‍കിയില്ല.
Movies
അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.
അമ്മ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലുംവച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്.
"ജിഹാദി' എന്നും "മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.
Movies
സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ലർക്ക് 24ന് പ്രദർശനത്തിനെത്തുന്നു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത്മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം-ജുബിൻ ജേക്കബ്, ഛായാഗ്രഹണം-രജീഷ് രാമൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം-പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി-ഗണേശ് മാരാർ, സംഗീതം-മിനീഷ് തമ്പാൻ, ഗാനരചന-മനു മഞ്ജിത്ത്, ഗായകർ-സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്, സൗണ്ട് ഡിസൈൻ- ജുബിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ-എസ്. മുരുകൻ, കല-ത്യാഗു തവനൂർ, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം-ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ-ഷെമീർ പായിപ്പാട്, ഫിനാൻസ് കൺട്രോളർ-നിയാസ് എഫ്. കെ, ഗ്രാഫിക്സ്-ഷിറോയി ഫിലിം സ്റ്റുഡിയോ എൽഎൽസി, വിതരണം-മാൻ മീഡിയ, സ്റ്റുഡിയോ ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ്-ഏരീസ് വിസ്മയ, സ്റ്റിൽസ്-അജി മസ്കറ്റ്, ഡിസൈൻ-യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്-ടാഗ് 360, പിആർഒ-എ.എസ്. ദിനേശ്.
Movies
അന്യഗ്രഹജീവികൾ തന്നെ പിന്തുടരുന്നുണ്ടെന്ന വിചിത്ര വാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ രംഗത്ത്. താൻ പറയുന്നത് ആരും വിശ്വസിക്കുന്നില്ലെന്നും എല്ലാവരും തന്നെ ഭ്രാന്തനായി മുദ്രകുത്തുകയാണെന്നും ആരോപിച്ചുകൊണ്ടാണ് താരം ടിക്ടോക്കിൽ വീഡിയോ പങ്കുവച്ചത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും യാഥാർത്ഥ്യം പുറത്തുവിടാതിരിക്കാൻ പലരും തന്നെ തടയുകയാണെന്നും ഫ്രാങ്കോ അവകാശപ്പെടുന്നു.
തന്റെ വാദങ്ങൾ തെളിയിക്കുന്നതിനായി വീടിന്റെ സുരക്ഷാ കാമറയിൽ പതിഞ്ഞ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. വീടിന്റെ ജനലിലൂടെയും പശ്ചാത്തലത്തിലും അന്യഗ്രഹജീവിയുടേതിന് സമാനമായ ഒരു രൂപം എത്തിനോക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് താരത്തിന് നേരെ ഉയരുന്നത്. ഏതോ ഹാലോവീൻ കടയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ മാസ്ക് വച്ചാണ് താരം ആളുകളെ പറ്റിക്കുന്നതെന്നും, കൂടുതൽ വ്യക്തതയുള്ള വിഡിയോ കാണാൻ പണം നൽകി സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന് താരം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നും വിമർശകർ പറയുന്നു.
ഒരു പ്രശസ്ത താരം ഇത്തരമൊരു മണ്ടത്തരം വീഡിയോയുമായി വരുന്നത് കഷ്ടമാണെന്നും, യഥാർഥ ഏലിയൻ ഗവേഷണങ്ങളെപ്പോലും ആളുകൾ തമാശയായി കാണാൻ ഇത് ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
പ്രശസ്ത ഹോളിവുഡ് ചിത്രമായ 127 അവേഴ്സ് എന്ന സിനിമയിലൂടെ ഓസ്കർ നാമനിർദ്ദേശം വരെ ലഭിച്ച മികച്ചൊരു നടനാണ് ജെയിംസ് ഫ്രാങ്കോ. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തട്ടിപ്പ് വിഡിയോ ആകാൻ വഴിയില്ലെന്നും, താരത്തിന്റെ റിലീസാകാൻ പോകുന്ന പുതിയ ചിത്രമായ 'ലവ് മീറ്റ്സ് ഇൻ ദി സൺഷൈൻ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആയിരിക്കാം ഇതെന്നുമാണ് സിനിമാ ലോകത്തെ സംസാരം.
Movies
ആഭ്യന്തര കലഹങ്ങൾക്കും നീണ്ട നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട് ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന അമ്മയുടെ ഭരണസമിതി ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് പഴയ ഭരണസമിതി വീണ്ടും ചുമതലയേറ്റ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്.
ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങളെ ബോധിപ്പിക്കുന്നതിനാണ് മുൻഗണന നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനായി സംഘടനയ്ക്ക് മുന്നിൽ പുതിയൊരു സാങ്കേതിക പ്രതിസന്ധി ഉയർന്നുവന്നിട്ടുണ്ട്. ബൈലാ പ്രകാരം സംഘടനയുടെ സാമ്പത്തിക കണക്കുകൾ പൊതുസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും അവ സാക്ഷ്യപ്പെടുത്തുന്നതിനും ട്രഷററുടെ ഒപ്പും സാന്നിധ്യവും അനിവാര്യമാണ്.
ട്രഷറർ ഒപ്പിടാതെ എങ്ങനെയാണ് ഈ കണക്കുകൾ ഔദ്യോഗികമായി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും കമ്മിറ്റിക്കുള്ളിൽ കൃത്യമായ ഒരു വ്യക്തത കൈവന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതെ പോയത് താരസംഘടനയായ അമ്മയ്ക്കുള്ളിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, മുൻകാല പിഴവുകൾ പൂർണമായി പരിഹരിച്ച് സംഘടനയിലെ 543 അംഗങ്ങൾക്കും സുതാര്യമായ കണക്കുകൾ മുന്നിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് പുതിയ സമിതിക്ക് മുന്നിലുള്ളത്. കണക്കുകളിൽ യാതൊരുവിധ ക്രമക്കേടുകളോ പിഴവുകളോ ഇല്ലെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്താൻ സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുമുണ്ട്.
സാധാരണ ഗതിയിൽ പുതിയൊരു ജനറൽ ബോഡി യോഗം വിളിച്ച് കണക്കുകൾ അവതരിപ്പിക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന അമ്മയെപ്പോലൊരു സംഘടനയ്ക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയാകും.
അതിനാൽ, ഇത്തരം അധിക ചെലവുകൾ പൂർണമായി ഒഴിവാക്കാനായി ഈ മാസം തന്നെ മുഴുവൻ അംഗങ്ങൾക്കും ഇമെയിൽ വഴി സാമ്പത്തിക കണക്കുകൾ വിശദമായി അയച്ചു നൽകാനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനുപുറമേ, മാധ്യമങ്ങൾക്ക് മുന്നിലും ഈ സാമ്പത്തിക കണക്കുകൾ കൃത്യമായി വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.
ഭരണസമിതി ഒദ്യോഗികമായി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് സംഘടന ഇപ്പോൾ കടന്നുപോകുന്നത്. നിലവിൽ എക്സിക്യൂട്ടീവ് യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യയായ കോറം തികച്ചുകൊണ്ട് മാത്രമാണ്, അതായത് എട്ട് പേരെ മാത്രം പങ്കെടിപ്പിച്ചാണ് യോഗങ്ങൾ മുന്നോട്ട് പോകുന്നത്.
ഇതിനെല്ലാം പുറമേ, സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ട്രഷറർ ഉണ്ണി ശിവപാൽ നിലവിൽ യോഗങ്ങളിൽ പങ്കെടുക്കുന്നില്ല എന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. അദ്ദേഹം ഇപ്പോൾ നിർബന്ധിത അവധിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Movies
മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ രാപ്പകൽ. ടി.എ. റസാഖ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൃഷ്ണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. വീട്ടുജോലിക്കാരനായ മമ്മൂട്ടി ആ കുടുംബത്തിന്റെ താങ്ങും തണലുമാകുന്നതായിരുന്നു കഥയുടെ പ്ലോട്ട്. എന്നാസ് ഇപ്പോഴിതാ മമ്മൂട്ടിയുടെ കൃഷ്ണൻ എന്ന കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ ഇറങ്ങിയിരിക്കുന്നു.
മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് സ്വകാര്യത നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ അത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ എന്നാണ് വിക്കിയില്‍ ട്രോളന്മാര് വരുത്തിയ മാറ്റം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പൊതുമാലിന്യമാണെന്നും പുതിയ പ്ലോട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിലെ നായകന് വിജയരാഘവന് ആണെന്നും മാറ്റം വരുത്തിയിട്ടുണ്ട്.
Movies
കുബേരൻ എന്ന ദിലീപ് ചിത്രത്തിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം. നടി തന്നെയാണ് ചികിത്സയുടെ വിവരങ്ങൾ പങ്കുവച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവിൽ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും അറിയിച്ചു.
‘‘കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ആരാധകർക്കും നന്ദി. ഞാൻ എന്റെ ഭാഗം ചെയ്യുന്നു, സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയിൽ ശ്രദ്ധയൂന്നുന്നു. പുരോഗതി പരിപൂർണല്ല, പക്ഷേ അത് യാഥാർഥ്യമാണ്.’’നടിയുടെ പറഞ്ഞു.
സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയപ്പോൾ, രോഗം അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് കടന്നുവന്നതെന്നും ആദ്യ നിമിഷങ്ങളിൽ വലിയ മാനസികാഘാതമാണ് അനുഭവപ്പെട്ടതെന്നും ഉമ ശങ്കരി പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? എന്ന ചോദ്യങ്ങളാണ് ആദ്യം മനസിൽ ഉയർന്നതെന്നും താരം വ്യക്തമാക്കിയിരുന്നു
എന്നാൽ പിന്നീട് യാഥാർഥ്യം ഉൾക്കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തീരുമാനിച്ചതായും ചികിത്സയുമായി മുന്നോട്ടുപോകുകയാണെന്നും ഉമ ശങ്കരി അറിയിച്ചു.
‘‘ഇത് എളുപ്പമുള്ള കാര്യമാണെന്ന് പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നില്ല. എനിക്ക് സ്താനാര്ബുതത്തിന്റെ ആദ്യ ഘട്ടമാണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വാര്‍ത്തയറിഞ്ഞ ആദ്യത്തെ ഞെട്ടലില്‍ നിന്നും, ഇതൊരിക്കലും എനിക്ക് വരില്ലെന്ന ചിന്തയില്‍ നിന്നും, ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഉള്‍ക്കൊള്ളാന്‍ ഒട്ടും കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക്? എന്തുകൊണ്ട് ഇപ്പോള്‍? ഇനി എന്റെ ഭാവി എന്താകും? എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങളായിരുന്നു മനസില്‍.
നമ്മള് എത്രതന്നെ മുന്‍കൂട്ടി തയാറെടുത്താലും, ജീവിതത്തില്‍ ഇങ്ങനെ ഒരു വിധി വരുമ്പോള്‍ അത് നേരിടാന്‍ നമുക്ക് ഒട്ടും മനക്കരുത്ത് ഉണ്ടാവില്ല. എന്റെ കാര്യത്തിലും എന്റെ കുടുംബത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിട്ടും എന്നോടുള്ള സ്നേഹം പുറത്തു കാണിക്കുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് തകരുകയാണ്.
എങ്കിലും, ഒരുപാട് കണ്ണീരൊഴുക്കിയ നാളുകള്‍ക്ക് ശേഷം, തുടര്‍ച്ചയായ പ്രാര്‍ഥനകളിലൂടെയും വീട്ടുകാരുടെ പിന്തുണയിലൂടെയും ആ ഞെട്ടലില്‍ നിന്നും ഇതിനെ നേരിടാനുള്ള മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാനോ കീഴടങ്ങാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജീവിതം അതിന്റെ കഠിനമായ യാഥാര്‍ഥ്യത്തോടെ മുന്നില്‍ വന്നു നില്ക്കുമ്പോള് അതിനെ നേരിടാന്‍ ഞാന്‍ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു.
എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്, എനിക്ക് കൂട്ടിരുന്ന് ഈ പ്രതിസന്ധി ഘട്ടത്തിലും ധൈര്യം കാണിച്ചതിന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും നന്ദി പറയുന്നു. മകനേ, നിന്റെ കരുത്തിന് നന്ദി. ഒപ്പം സ്നേഹവും പിന്തുണയും പ്രതീക്ഷയുമായി കൂടെയുള്ള എന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. നിങ്ങളുടെ ധൈര്യമാണ് എന്റെയും കരുത്ത്.
ഇന്ന് ഇതിനായുള്ള പോരാട്ടത്തിന്റെ ആദ്യ ദിവസമായിരുന്നു. ഇനി വരുന്ന ഓരോ ദിവസത്തെയും അതിന്റെ വഴിക്ക് തന്നെ ഞാന്‍ നേരിടും. എന്നിലുള്ള മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞാന്‍ ഇതിനോട് പോരാടും, പൂര്‍ണ ആരോഗ്യത്തോടെ ഞാന്‍ ഇതിനെ അതിജീവിച്ച് തിരികെ വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ദയവായി എനിക്കായി പ്രാര്‍ത്ഥിക്കുക. ഈ യാത്രയില്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞാന്‍ തേടുന്നു.’’കാന്‍സർ വിവരം അറിഞ്ഞ ശേഷം നടി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന താരം ഈ വർഷം ജൂണിലാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പ്രേക്ഷകരുമാമയി പങ്കുവച്ചത്.
Movies
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. കായികമന്ത്രി ഒ.ജെ. ജെനീഷാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അർത്ഥവും മനോബലവുംകൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ് ശ്രുതി രാമചന്ദ്രൻ, അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ - സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ-ബോബി സഞ്ജയ്. ഗോവിന്ദ് വസന്തയുടേതാണു സംഗീതം -ഛായാഗ്രഹണം - ബിനേന്ദ്ര മേനോൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്. കലാസംവിധാനം - അജയൻ മങ്ങാട്. കോസ്റ്റ്യം ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ്.
ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
തീഷ്ണമായ ഭാവത്തോടെമോഹൻലാൽ, അല്പംദൈന്യഭാവത്തിൽ വിസ്മയ, നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവ ഭാവവുമായി ആശിഷ്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ താൻ കരഞ്ഞില്ലെന്ന കാരണത്താൽ വിമർശിച്ചവർക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല.
ഒരാളോടുള്ള സ്നേഹത്തെ അളക്കേണ്ടത് കണ്ണുനീരിന്റെ അളവു കൊണ്ടല്ലെന്നും മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി പഠിപ്പിച്ചതെന്നും അപ്സര വ്യക്തമാക്കി.
മുത്തശിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു.
സംസ്കാര ചടങ്ങിൽ ശാന്തമായ മുഖഭാവത്തോടെയാണ് അപ്സര പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടുള്ള പ്രതികരണം പോലും അതിവൈകാരികമാകാതെ ശാന്തവും കൃത്യവുമായിരുന്നു. പാട്ടുകളിലൂടെ ജാനകിയമ്മയെ അറിയുന്ന ആരാധകർ പോലും നിറകണ്ണുകളോടെ പ്രിയഗായികയുടെ വേർപാടിനെ സമീപിക്കുമ്പോൾ കൊച്ചുമകൾക്ക് എങ്ങനെയാണ് ഇത്രയും ശാന്തമായി ഈ വലിയ ദുഃഖത്തെ നേരിടാൻ കഴിയുന്നതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അപ്സരയുടെ ദീർഘമായ കുറിപ്പ്.
"എന്റെ മുത്തശ്ശിയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാൾ എന്റെ ചേച്ചി വർഷയായിരുന്നു. അവർ തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും വാക്കുകൾക്കതീതമാണ്. എല്ലാ അർഥത്തിലും മേയ്ഡ് ഫോർ ഈച്ച് അദർ!
മുത്തശിയ്ക്കൊപ്പം ഞാൻ ഇന്നു നിൽക്കുന്ന സ്ഥാനത്ത്, എല്ലാ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്യേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റിൽ അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. ആ നഷ്ടത്തിന്റെ വേദനയിൽ നിന്ന് പൂർണമായി കരകയറാൻ എന്റെ കുടുംബത്തിന് ഇതുവരെ ആയിട്ടില്ല. സങ്കടം മാഞ്ഞു പോകില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കേണ്ട വേദനയായി അത് ഇതിനോടകം മാറി. ഈ പ്രയാസത്തിനിടയിലും മുത്തശിയും വർഷയും വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ് ഏക ആശ്വാസം.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു.
ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’അന്ന രേഷ്മ രാജന്റെ വാക്കുകൾ.
Movies
അയർലണ്ടിൽ കണ്ടുമുട്ടിയ യുവാവിനെ തിരിച്ചറിഞ്ഞാൽ 100 യൂറോ സമ്മാനമെന്ന് പന്തയം. ഒരൊറ്റ നോട്ടത്തിൽ സഹനടനെ തിരിച്ചറിഞ്ഞ് ധ്യാൻ ശ്രീനിവാസൻ. 2016-ൽ റിലീസായ ഒരേ മുഖം എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച ഉണ്ണി കെ. കാർത്തികേയൻ എന്ന നടനെയാണ് ഒരു വേദിയിൽ വച്ച് ധ്യാൻ ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞത്.
അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലെ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് കാണികളുടെ കൂട്ടത്തിൽനിന്ന കുമരകം സ്വദേശിയും നടനും ഗായകനുമായ ഉണ്ണി കെ. കാർത്തികേയനെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. നാട്ടിൽ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാൻ ചോദിച്ചതോടെയാണ് രസകരമായ രംഗങ്ങളുടെ തുടക്കം.
താൻ ആരാണെന്ന് കൃത്യമായി പറഞ്ഞാൽ നൂറ് യൂറോ സമ്മാനം നൽകാമെന്നായി ഉണ്ണി. എന്നാൽ, ഒട്ടും ആലോചിക്കാതെതന്നെ നമ്മൾ ‘ഒരേമുഖം’ സിനിമയിൽ ഒന്നിച്ചുണ്ടായിരുന്നു എന്ന് ധ്യാൻ പറയുകയായിരുന്നു. പത്ത് വർഷത്തോളമായിട്ടും ധ്യാൻ തന്നെ ഇന്നും ഓർത്തിരിക്കുന്നുവെന്ന സത്യം വലിയ ഞെട്ടലോടെയും സന്തോഷത്തോടെയുമാണ് ഉണ്ണിയും വേദിയിലുണ്ടായിരുന്നവരും കേട്ടത്.
താരത്തിന്റെ ഈ ഓർമശക്തിയെയും സഹപ്രവർത്തകരോടുള്ള സ്നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ അയയ്ക്കുന്നത്.